ഒരുമിനുട്ടില്‍ 68 രാജ്യങ്ങളുടെ പേരും തലസ്ഥാനവും , നാല് മിനുട്ടില്‍ 196 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പറഞ്ഞ് ഏഷ്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ആറ് വയസ്സുകാരി അന്ന സന്തോഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. കോവിഡിനെ തുടര്‍ന്ന് ഏഷ്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്് അധികൃതര്‍ അയച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റും മെഡലും കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല അന്നയ്ക്ക് സമ്മാനിച്ചു. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഉഷ തമ്പി മാതപിതാക്കളായ പുല്‍പള്ളി വേലിയമ്പം നടക്കുഴക്കല്‍ വീട്ടില്‍ സന്തോഷ് ജോസ്, ചിഞ്ചു സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. പുല്‍പ്പള്ളി സെന്റ്മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും