രാജ്യത്ത് പ്രതിദിന കൊവിഡ്
രോഗബാധിതരുടെ എണ്ണം കുറയുന്നു. 91,702 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം 3,403 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
തുടർച്ചയായ 28ആം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാൾ ഉയർന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്.
ഇന്നലെ 1,34,580 പേർ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 11 ലക്ഷത്തോളമായി കുറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൽ മാത്രം രണ്ട് ലക്ഷത്തിലധികം ആളുകൾക്കാണ് കൊവിഡ് രോഗബാധ മൂലം ജീവൻ നഷ്ടപ്പെട്ടത്.
രണ്ടായിരത്തിലധികം കൊവിഡ് മരണമാണ് മാർച്ച് ഒന്നിന് ശേഷം പ്രതിദിനം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്കുകൾ. 3,63,029 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.