പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് ഒരു മുറി യുമായി ബന്ധപ്പെട്ടു ടെൻഡർ സംബന്ധിച്ച് അഴിമതി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ.പ്രതിമാസം 36,000 രൂപ വാടക ലഭിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ കേവലം 17000 രൂപയ്ക്ക് ടെണ്ടർ ചെയ്തിട്ടുള്ളത് ഇതുമൂലം പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം വന്നിട്ടുള്ളത്. ടെൻഡറുമായി ബന്ധപ്പെട്ട് പരസ്യനടപടികൾ ഒന്നും സ്വീകരിക്കാതെയാണ് റൂം ടെണ്ടർ ചെയ്തത്.പ്രസ്തുത ടെൻഡർ റദ്ദാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍
ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം