കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 18 ല്‍ ജൂണ്‍ 6 നു നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ക്കിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈത്തിരി താലൂക് ഓഫീസിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 11 വരെ ജോലിയില്‍ ഉണ്ടായിരുന്നു. കണിയാമ്പറ്റ പഞ്ചയത്തിലെ ഒന്നാം വാര്‍ഡില്‍ ജൂണ്‍ 5 ന് നടന്ന ഒരു വീട് കോണ്‍ക്രീറ്റില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അഞ്ചുകുന്ന് പഴഞ്ചേരിക്കുന്നു കോളനി, മാനന്തവാടി പുലമുറ്റംകുന്നു കോളനി, വെള്ളമുണ്ട ഊരാളക്കുന്നു കോളനി, പുല്‍പ്പള്ളി ഫോറസ്‌ററ് വയല്‍കുന്ന് കോളനി, കണിയാമ്പറ്റ പുളിക്കല്‍ കോളനി, കുന്നമംഗലം വയല്‍ മരുന്നുംപതി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍
ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം