ബയോൺടെക്, മൊഡേണ വാക്സിനുകളുടെ രണ്ട് ഡോസുകളെടുക്കുന്നത് കൊറോണ വൈറസ് അപകടസാധ്യത 91 ശതമാനം കുറയ്ക്കുമെന്ന് റിപ്പോർട്ട്. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി)ൻ്റെതാണ് പുതിയ പഠനം.
മൊഡേണ വാക്സിന്റെ ഒറ്റ ഡോസ് തന്നെ ഇൻഫെക്ഷൻ 81 ശതമാനം കുറയ്ക്കുന്നുണ്ട്.
സിഡിസി ഡയറക്ടർ റൊഷേലേ പി. വലൻസ്കി പറഞ്ഞ പ്രകാരം
കോവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഒന്നാണ് വാക്സിൻ.
വാക്സിൻ സ്വീകരിച്ചവർക്ക് ഇനി കോവിഡ് വന്നാലും ലക്ഷണങ്ങളും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കുറവായിരിക്കും. പൂർണമായും വാക്സിനേഷൻ എടുത്തിട്ടോ രണ്ടാം ഡോസ് കഴിഞ്ഞ് പതിനാലോ അതിലേറെയോ ദിവസങ്ങൾ ആയിട്ടോ കോവിഡ് പിടിപെടുന്ന ആളുകൾക്ക് എംആർഎൻഎ വാക്സിനേഷൻ ഗുണം ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
വാക്സിനേഷൻ എടുക്കുകയും പിന്നീട് കോവിഡ് ബാധിക്കുകയും ചെയ്ത ആളുകൾക്ക് അവരുടെ മൂക്കിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടാകുന്നതിനുള്ള സാധ്യത 40 ശതമാനം കുറവാണ്. അതിനാൽ തന്നെ മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നതിനുള്ള സാധ്യതയും വളരെക്കുറവായിരിക്കും.