തന്റെ പേരില്‍ നഗഗ്നവീഡിയോ പ്രചരിക്കുന്നതിനെതിരെ നടി രമ്യ സുരേഷ് രംഗത്ത് എത്തിയിരിക്കുന്നു. വീഡിയോയിലുള്ളത് ഞാനെല്ലന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞിരുന്നു. ഇപ്പോള്‍ ഇത്തരത്തിലുള്ള നഗ്ന വീഡിയോകള്‍ വെച്ച് വലിയ വിലപേശലാണ് നടന്നുകൊണ്ടിരിക്കുന്നത്എന്ന് പറയുകയുണ്ടായി നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യയുടെ ശക്തമായ പ്രതികരണം.
ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല, ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹം അറിയേണ്ടതുണ്ട് അതിനാലാണു പരാതിയുമായി മുന്നോട്ടു പോകാന്‍ താന്‍ തയ്യാറാണ്. എന്നും നടി പറഞ്ഞു. ഇത്തരം വീഡിയോ പ്രചരിപ്പിച്ച് ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍.വലിയ വിലപേശലാണ് ഇതിനകത്ത് നടക്കുന്നു കൊണ്ടിരിക്കുന്നത് ഓഡിയോ ക്ലിപ്പിന് ഇത്ര പൈസവീഡിയോക്ക് ഇത്ര പൈസ അങ്ങനെയാണ് കണക്കുകള്‍ എന്നാണ് തോന്നുന്നത്. അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു ഡിമാന്റ് കൂടും.
അതാണ് ഇവരുടെ ഉദ്ദേശമെന്നും നടി പറഞ്ഞു ഇവര്‍ പബ്ലിക്കായി കൊടുക്കില്ല. ഇന്‍ബോക്‌സില്‍ വരാനാണ് പറയുക. ഇതിന്റെ ഫുള്‍ വീഡിയോ വന്നു കഴിഞ്ഞാല്‍ താനല്ല എന്ന് ആള്‍ക്കാര്‍ക്ക് മനസിലാകും. സിനിമയുടെ ഒക്കെ ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിംഗുകള്‍ ഉണ്ടാക്കി കൊടുക്കും. അത് ഇവരുടെ ഒരു ബിസിനസാണ്. മാതാപിതാക്കളോ കുടുംബമോ ഇല്ലാതെ ആരോടും ഒരു പ്രതിബന്ധതയും ഇല്ലാത്തവര്‍ക്ക് മാത്രമേ സ്വന്തം താല്‍പര്യത്തിനായി ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും നടി പറയുകയുണ്ടായി. താന്‍ സത്യാവസ്ഥ പറഞ്ഞ് വീഡിയോ ഇട്ടതിന് ശേഷം പലരും പിന്തുണച്ച് രംഗത്ത്എത്തിയിട്ടുണ്ടെന്നും നടി- രമ്യ പറയുകയുണ്ടായി.