കോഴിക്കോടുകാരൻ നൈസലിന്‍റെ പേര് കേൾക്കുമ്പോൾ തന്നെ ‘പെർഫെക്റ്റ് ഓകെ’ മനസ്സിൽ എത്തും. കൊവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഏറെ വൈറലായ വീഡിയോയായിരുന്നു നൈസലിന്‍റെ വീഡിയോ.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏവരും ഏറ്റെടുക്കുകയും ചെയ്തു.
ദേശക്കാർ മാത്രമല്ല, അമേരിക്ക, അയർലൻഡ്, യുകെ , നൈജീരിയ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് നൈസലിന്റെ ഈ വീഡിയോയ്ക്ക് റിയാക്ഷനുമായി എത്തിയത്. റാപ്പർ അശ്വിൻ ഭാസ്കര്‍ കൂടി ഈ വീഡിയോ റാപ് സ്റ്റൈലില്‍ അവതരിപ്പിച്ചതോടെ നൈസലിന് ലോകമെങ്ങും ആരാധകരായി. ഇപ്പോൾ ഈ കോഴിക്കോട്ട്കാരൻ്റെ പാട്ട് ലോകമെങ്ങും എറ്റെടുത്തിരിക്ക ആണ്.