എന്തിനേക്കാളും വലുതാണ് നമ്മുടെ ജീവൻ സംരക്ഷിക്കുക എന്നുള്ളത്. അതിനാലാണ് ലോക്ക്ഡൗണിന് നിർബന്ധമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൊവിഡ് വ്യാപനത്തിന്റെ അന്തരീക്ഷം മാറുകയാണെങ്കിൽ തീർച്ചയായും ലോക്ക്ഡൗൺ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ വീണ്ടും നീട്ടുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേ സമയം ലോക്ക്ഡൗൺ ഫലംകാണുന്നുണ്ടെന്നും രണ്ടാം തരംഗത്തിൽ നിന്നും നമ്മൾ പതിയെ മോചിതരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.