ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം.തിങ്കളാഴ്ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ ഖോഡ പട്ടേൽ ഒരാഴ്ച ദ്വീപിലുണ്ടാകും.
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് നാളെ കരിദിനം ആചരിക്കാനൊരുങ്ങുന്നത്. വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കാനും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനുമാണ് ആഹ്വാനം. ഇതിനിടെ ബിജെപിക്ക് സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നൊഴിവാകാമെന്ന് അംഗങ്ങൾ നിർദേശിച്ചു.