കേരളത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. രോഗവ്യാപനം ക്രമമായി കുറയുന്നതിനാലും ലോക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിച്ചതിനാലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് ആലോചന. പൊതുഗതാഗതം അനുവദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥാപനങ്ങളും തുറന്നേക്കും. അതേസമയം മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ നിയന്ത്രണം ഏതാനും ദിവസങ്ങള്‍ കൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.കേരളം അഞ്ച് ആഴ്ചയായി സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ജനജീവിതം പലതലങ്ങളില്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ തുടരണോ അണ്‍ലോക്ഡൗണ്‍ തുടങ്ങണോ എന്ന് ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ചേരുന്ന ഉന്നതാധികാരസമിതി തീരുമാനിക്കുക. കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ നീട്ടിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനം ആയിരുന്നു. ഇന്നലെയത് 12.24 ആയി. ഒരു ശതമാനത്തോളം കുറഞ്ഞു. ചികിത്സയിലുള്ള രോഗികളുടെയെണ്ണവും ഒരാഴ്ചക്കിടെ ഇരുപത്തയ്യായിരത്തോളം കുറഞ്ഞ് 1,23,003 ആയിട്ടുണ്ട്.കണക്ക് കൂട്ടിയ അത്ര വേഗത്തിലല്ലങ്കിലും രോഗവ്യാപനം കുറയുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച് ഘട്ടംഘട്ടമായി ഇളവ് നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഇളവുകളേക്കുറിച്ച് ആലോചിക്കുമ്പോള്‍ മരണനിരക്ക് കുറയാത്തത് ആശങ്കയായി തുടരുകയാണ്. ആറ് ദിവസംകൊണ്ട് 1024 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.അതിനാല്‍ ഇളവുകളോടെയുള്ള ലോക്ഡൗണ്‍ കുറച്ച് ദിവസം കൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാല്‍ ഇനിയും അടച്ചുപൂട്ടിയാല്‍ ജനജീവിതം തകരുമെന്നും ചികിത്സാ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്ന രോഗികളുടെ എണ്ണത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിനാല്‍ പരിശോധനയിലും ചികിത്സയിലും കൂടുതല്‍ ശ്രദ്ധചെലുത്തി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും വിദഗ്ധ അഭിപ്രായങ്ങളുണ്ട്. അങ്ങിനെ ഇളവുകള്‍ നല്‍കിയാല്‍ ജില്ലകള്‍ കടന്നുള്ള യാത്രയും ഓട്ടോ ടാക്സിയടക്കം പൊതുഗതാഗതവും അനുവദിച്ചേക്കും. ഹോട്ടലുകളില്‍ നിബന്ധനകളോടെ ഭക്ഷണം നല്‍കും. ബാര്‍ബര്‍ ഷോപ്പുകളടക്കം കൂടുതല്‍ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാനും അനുവദിച്ചേക്കും. എന്നാല്‍ മദ്യശാലകള്‍ തുറന്നേക്കില്ല.

ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍