ഇഞ്ചിവിലയിൽ അപ്രതീക്ഷിതമായുണ്ടായ കുതിച്ചുചാട്ടമാണ് ഉത്പന്ന വിപണിയിലുണ്ടായ മാറ്റത്തിൽ ഏറ്റവും തിളക്കമേറിയത്. രണ്ടാഴ്ച മുമ്പുവരെ 800രൂപ മാത്രം വില ലഭിച്ചിരുന്ന സംസഥാനത്തു നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ 1300രൂപയായും പിന്നീട് ഒറ്റയടിക്ക് 2000രൂപയായും വില ഉയർന്നു. നിലവിലെ അവസ്ഥ തുടർന്നാൽ ഇഞ്ചിവില സകല പ്രതിസന്ധികളും മറികടന്ന് കൂടുതൽ ഉയരങ്ങളിലെത്തും. ലഭ്യത കുറഞ്ഞതോടെ ഇഞ്ചി വിലയിൽ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടം പക്ഷെ, വയനാട്ടിൽ അത്രവേഗം പ്രതിഫലിക്കുന്നില്ല. കടകൾ തുറക്കാത്തതിനാൽ ചരക്ക് വിപണിയിലെത്താത്തതിന് കാരണം.
കർണാടകയിലും ആന്ധ്രയിലും മഹാരാക്ഷ്ട്രയിലുമടക്കം ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നവരാണ് വയനാട്ടിലെ കർഷകർ. വയനാട്ടിൽ ഉത്പാതിപ്പിക്കുന്ന നാണ്യവിളകൾക്ക് വില കുറഞ്ഞതും ഉത്പാദന ചിലവ് കൂടിയതുമാണ് കർഷകരെ അതിർത്തി കടക്കാൻ പ്രേരിപ്പിച്ചതും.
ഈ വർഷം ഇഞ്ചി കർഷകരെ സംബന്ധിച്ചിടത്തോളം ദുരിതത്തിലാഴ്ത്തിയ വർഷമായിരുന്നു. കാരണം ഇഞ്ചിക്ക് വേണ്ടത്ര വില വന്നില്ല. ആറു ലക്ഷം രൂപയുടെ മുടക്ക് വരുന്ന ഇഞ്ചിക്ക് മുന്നൂറു ചാക്ക് വിളവ് ലഭിച്ചാൽ പോലും എണ്ണുറു രൂപയായിരുന്നു വില കിട്ടിയിരുന്നത്. ഈ ജൂൺ മാസത്തിലാണ് ആയിരം ആയിരത്തി ആഞ്ഞുറ് രൂപയിലേക്ക് എത്തിയത്. ദുരിതത്തിലായിരുന്ന കർഷകർക്ക് ആശ്വാസം പകർന്നിരിക്കുകയാണ് ഇപ്പോഴത്തെ വില വർദ്ധനവ്.ലോക്ക്ഡൗൺ മൂലം ഇത്തവണ പലയിടങ്ങളിലും കൃഷി മുടങ്ങി. കൃഷി ചെയ്തവരാകട്ടെ പതിവിലും വൈകിയാണ് വിത്തിട്ടത്. ഇക്കാരണം കൊണ്ടുതന്നെ ഉത്പാദനം വന്‍തോതില്‍ കുറയുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം നാലായിരം മുതൽ ആരായിരം വരെ ഇഞ്ചിക്ക് വില വന്നിരുന്നു. മാത്രമല്ല കർഷകർക്ക് നല്ല വിളവും ലഭിച്ചിരിക്കുന്നു.എന്നാൽ കഴിഞ്ഞ വർഷം നട്ട ഇഞ്ചിയുടെ അത്രയും ഇപ്രാവശ്യം ഇല്ലായിരുന്നു എന്നതായിരുന്നു യാഥാർഥ്യം. കഴിഞ്ഞ ലോക്ക്ഡൗൺ കാലയളവിൽ കൃഷിയെ നന്നായി പരിപാലിക്കാൻ കർഷകർക്ക് സാധിച്ചിരുന്നു. കർണാടകയിലാണ് ഏറ്റവും കൂടുതൽ കൃഷി ഉള്ളത് അതുകൊണ്ട് തന്നെ 90% വിളവെടുപ്പ് അവിടെ കഴിയുകയും ചെയ്തിരുന്നു. ഇപ്പോൾ ആയിരത്തിഅഞ്ഞുറ് രൂപ വില വന്നാലും ഇഞ്ചിക്ക് മുള വന്നതുകൊണ്ടും ഉണക്ക് സംഭവിക്കുന്നത്കൊണ്ടും തൂക്കം കുറയാൻ ഇടയാകുന്നു. മുവായിരം രൂപ എങ്കിലും വില വന്നാൽ മാത്രമേ കർഷകർക്ക് എന്തെകിലും മെച്ചമുണ്ടാകുകയുള്ളു. ഇത്രനാളും കൃഷിക്കാരായിരുന്നു കച്ചവടക്കാരോട് ഇഞ്ചി വേണോ എന്ന് ചോദിച്ചിരുന്നത്. എന്നാൽ ആ അവസ്ഥക്ക് ഇപ്പോൾ മാറ്റം വന്നു എന്നുതന്നെ പറയാം.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന