രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 31ന് ശേഷമുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും കുറവാണ് ഇന്നത്തേത്. 3921 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 3,74,305 ആയി. 24 മണിക്കൂറിനിടെ 1,19,501 പേര്‍ രോഗമുക്തി നേടി. 9,73,158 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 25,48,49,301 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.
തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകള്‍ കൂടുതലുള്ളത്. അതേസമയം തമിഴ്നാട്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.