മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്കും ജീവനക്കാരും ചേർന്ന് 309484 രൂപ സംഭാവന ചെയ്തു. മാനന്തവാടി എംഎൽഎ ഒ.ആർ. കേളു,ബാങ്ക് പ്രസിഡന്റ് മനു. ജി. കുഴിവേലി യിൽ നിന്ന് തുക ഏറ്റുവാങ്ങി. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യതിഥി ആയി. ബാങ്ക് സെക്രട്ടറി ഇൻചാർജ് രാജു മാത്യു, എടവക ഗ്രാമപഞ്ചായത്ത് അംഗം സി. എം. സന്തോഷ്, ജീവനക്കാരായ ഷാന്റി അബ്രഹാം, എ. സന്തോഷ്,കെ. വി. ചാക്കോ , സി. ആർ. രമേശൻ, സുജിലേഷ്, ഷൈനി സനൽ എന്നിവർ പങ്കെടുത്തു.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും