പരസ്യങ്ങളിൽ വഞ്ചിതരാകരുത്. ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം.

പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മോട്ടോർവാഹനം എന്ന നിർവചനത്തിൽ വരുന്ന ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രജിസ്‌ട്രേഷനും, ഓടിക്കാൻ ലൈസൻസും നിർബന്ധമാണെന്നും കേരള പോലീസ്.
ലൈസൻസ്, രജിസ്‌ട്രേഷൻ , ഇൻഷുറൻസ് എന്നിവ ആവശ്യമില്ലെന്ന തരത്തിൽ പരസ്യം നൽകി ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽപന നടത്തുന്നതായി മോട്ടോർവാഹന വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടെന്നും, മോട്ടോർ വാഹനം എന്ന നിർവചനത്തിൽ വരുന്ന വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാണെന്നും പോലീസ് പറഞ്ഞു.

കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…

“പരസ്യങ്ങളിൽ വഞ്ചിതരാകരുത്

ലൈസൻസ്, രജിസ്‌ട്രേഷൻ, ഇൻഷുറൻസ്, എന്നിവ ആവശ്യമില്ലെന്ന തരത്തിൽ പരസ്യം നൽകി ഇലക്ട്രിക്ക് സ്കൂട്ടറുകൾ വില്പന നടത്തുന്നതായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയിൽ ശ്രദ്ധയില്പെടുകയുണ്ടായി . മോട്ടോർ വാഹനം എന്ന നിർവചനത്തിൽ വരുന്ന തരം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് റജിസ്ടേഷൻ ആവശ്യമുണ്ടെന്നും , ഇവ ഓടിക്കുവാൻ ലൈസൻസ് ആവശ്യമാണെന്നും മനസ്സിലാക്കുക.രജിസ്‌ട്രേഷൻ ആവശ്യമുള്ള വാഹനങ്ങളുടെ വിവരം ചുവടെ ചേർക്കുന്നു.

രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ള വാഹനങ്ങൾ

വേഗത 25 കിലോമീറ്ററിൽ കൂടുതലുള്ളവ

ആവറേജ് 30 മിനിട്സ് പവർ 250 വാട്സിൽ കൂടുതലുള്ളവ

ബാറ്ററി പാക്ക് ഒഴികെ 60 കിലോഗ്രാമിന് മുകളിൽ ഭാരമുള്ള വാഹനങ്ങൾ”

ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍

പരീക്ഷ കഴിഞ്ഞ് വിജയിക്കുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ്; വമ്പൻ പ്രഖ്യാപനവുമായി ഗണേഷ് കുമാർ, വിഷൻ 2031

തിരുവല്ല: വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്‍റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ

തൂക്കുകയറിന് പകരം വിഷംകുത്തിവച്ചുള്ള മരണം: എതിർത്ത് കേന്ദ്രം; കാലത്തിനൊത്ത് മാറികൂടേയെന്ന് സുപ്രീം കോടതി

തൂക്കുകയര്‍ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പരമോന്നത നീതിപീഠം. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികൾക്ക് വിഷം കുത്തിവച്ച് മരിക്കാനുള്ള സാധ്യത തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരമൊരു

ജാഗ്രതൈ, ജ്യൂസ് ജാക്കിങ്; പൊതു മൊബൈൽ ചാർജിങ് ഇടങ്ങൾ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ, റെസ്റ്ററന്‍റുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ ചാർജിങ് പോയന്‍റുകൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. രാജ്യത്ത് ബിഹാറിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് ഏറ്റവും കൂടുതൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്

പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും

ഭവന സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: സ്വന്തമായി ഒരു വീട് എന്ന ഓരോ കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നം 75 അർഹരായ കുടുംബങ്ങൾക്ക് കൂടി യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഭവനം ലക്ഷ്യമിട്ട് ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.