കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.06.21) പുതുതായി നിരീക്ഷണത്തിലായത് 511 പേരാണ്. 808 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10673 പേര്‍. ഇന്ന് പുതുതായി 61 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1818 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 472204 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 471415 എണ്ണത്തിന്റെ ഫലം ലഭിച്ചു. 410092 പേര്‍ നെഗറ്റീവും 61323 പേര്‍ പോസിറ്റീവുമാണ്.
209 പേർക്ക് രോഗമുക്തി.
ബത്തേരി സ്വദേശികളായ 5 പേർ, കൽപ്പറ്റ, ബത്തേരി സ്വദേശികളായ രണ്ട് പേർ വീതം, ഇടവക, മീനങ്ങാടി, പൊഴുതന, വെങ്ങപ്പള്ളി സ്വേദേശികളായ ഓരോരുത്തരും, തമിഴ്നാട് സ്വദേശികളായ 7 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 189 പേരുമാണ് രോഗമുക്തരായത്.