പള്ളിക്കുന്ന് ക്ഷീര സംഘത്തിൻ്റെ കെട്ടിട നിർമ്മാണ അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്ടീയ പ്രേരിതമാണെന്നും സംഘം പ്രസിഡണ്ട് ഒ.വി അപ്പച്ചൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അത്യാവശ്യ പണികൾക്കായി 42 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിനാൽ ബാങ്ക് വായ്പയിലേക്ക് 45 ലക്ഷത്തോളം രൂപ തിരിച്ചടക്കേണ്ടി വന്നു. ഇതേ തുടർന്നുണ്ടായ സാമ്പത്തിക പ്രയാസങ്ങളാണ് പാൽ വില പോലും കർഷകർക്ക് കൃത്യസമയത്ത് നൽകുവാൻ പ്രയാസമായത്.എന്നാൽ ഈ അവസരം മുതലാക്കി ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ ഉന്നം വെച്ചത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമായിരുന്നില്ല ,സംഘം പ്രസിഡണ്ട് എന്ന സ്ഥാനം കൂടി സ്വപ്നം കണ്ടു കൊണ്ടായിരുന്നു എന്നുള്ളതാണ് സത്യമെന്നും പ്രസിഡണ്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചില രാഷ്ട്രീയ സ്വാധീനങ്ങൾ മൂലം തങ്ങൾക്ക് അയച്ച നോട്ടീസുകൾ പിൻവലിച്ചെങ്കിലും ഇതൊന്നും പൊതുജനങ്ങൾ അറിയിക്കാതെ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും, ഏതെങ്കിലും രീതിയിൽ തുകകൾ വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അതോടൊപ്പം തന്നെ എൻ്റെ വ്യാജരേഖകളൊ കണക്കുകളോ കണ്ടെത്തിയാൽ ശക്തമായ നടപടികളിലൂടെ സംഘത്തിൻ്റെ പണം തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.