വെണ്ണിയോട് : കോട്ടത്തറ പഞ്ചായത്തിൽ താമസിക്കുന്ന ഭൂരഹിതരായ രണ്ട് കുടുംബങ്ങൾക്ക് 5 സെന്റ് സ്ഥലം വീതം വെണ്ണിയോട് ജൈൻ സ്ട്രീറ്റ് വി.ബി ബ്രഹ്മദേവൻ സൗജന്യമായി നൽകി. സ്ഥലത്തിന്റെ രേഖ കൈമാറ്റ ചടങ്ങ് സിപിഐഎം ജില്ല സെക്രട്ടറി പി.ഗഗാറിൻ നിർവഹിച്ചു. 2019 – 2018 പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് തന്റെ 10 സെന്റ് ഭൂമി സൗജന്യമായി നൽകിയ കുറുമ്പാല കോട്ടയിലെ മാക്കിയിൽ ജോസിനേയും ചടങ്ങിൽ ആദരിച്ചു.സിപിഐഎം കൽപ്പറ്റ ഏരിയ സെക്രട്ടറി എം.മധു അധ്യക്ഷത വഹിച്ചു.കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ്,വൈസ് പ്രസിഡണ്ട് വി.എൻ ഉണ്ണികൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത മനോജ്, സിപിഐഎം കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗം പി. സുരേഷ് മാസ്റ്റർ, സിപിഐഎം കോട്ടത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോജ് കുമാർ, ജോസ് മാക്കിൽ എന്നിവർ സംസാരിച്ചു.സിപിഐഎം വെണ്ണിയോട് ലോക്കൽ സെക്രട്ടറി വി.ജെ ജോസ് സ്വാഗതവും സിപിഐഎം വെണ്ണിയോട് ലോക്കൽ കമ്മിറ്റി അംഗം പി.ജി ജയൻ നന്ദിയും പറഞ്ഞു

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം
കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത