പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനും ചിത്രകാരനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ ഓർമ്മ ദിനത്തിൽ മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ ഗവ.യു.പി.സ്കൂൾ പരിസരത്ത് തൈകൾ നട്ടു.ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത, സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് സിൽവിയ ജോൺ, എ.അജയകുമാർ, എം.ഗംഗാധരൻ, ഷാജൻ ജോസ്, അജി കൊളോണിയ, പ്രസാദ്, വി.കെ, അനിൽ കുറ്റിച്ചിറ, അയൂബ്.എ, പ്രതീഷ് കെ. ആർ തുടങ്ങിയവർ നേതൃത്വം നൽകി.
അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ വെബിനാറിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക നും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രന്ഥാലയം സെക്രട്ടറി അരുൺ ഇ.വി.സ്വാഗതം പറഞ്ഞു

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669