ലോകത്തെ കോവിഡ് വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാക്കി പ്ലസ്റ്റു വിദ്യാര്‍ത്ഥി

കാവുംമന്ദം: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ സ്ഥിതി വിവരക്കണക്കുകള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കിയിരിക്കുകയാണ് വയനാട് കാവുമന്ദം സ്വദേശിയും പ്ലസ്റ്റു വിദ്യാര്‍ത്ഥിയുമായ ഫസലുറഹ്മാന്‍. മുമ്പെ താന്‍ തന്നെ തയ്യാറാക്കിയ ഇന്ത്യയിലാകെയുള്ള കൊവിഡ് ബാധിതരുടെ തത്സമയ സ്ഥിതി വിവരകണക്കുകള്‍ അറിയാനുള്ള വെബ്‌സൈറ്റ് പരിഷ്ക്കരിച്ചാണ് ലോകത്താകെയുള്ള വിവരങ്ങള്‍ ലഭൃമാക്കുന്ന വെബ്സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റിന്‍റെ ഉദ്ഘാടനം വയനാട് ജില്ലാ കലക്ടര്‍
ഡോ. അദീല അബ്ദുള്ള ഐഎഎസ് നിര്‍വ്വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമ, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ഷമീം പാറക്കണ്ടി, യൂസുഫലി തുടങ്ങിയവര്‍ സംബന്ധിച്ചു.

കാവുംമന്ദം സ്വദേശി
പോക്കക്കില്ലത്ത് യൂസഫ്-ഫൗസിയ ദമ്പതികളുടെ മകനായ ഫസലുറഹ്മാന്‍, തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ഒറ്റ സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലോക ഭൂപടത്തിലെ ഏത് രാജ്യത്തെ സ്ഥിതി വിവരങ്ങളാണോ അറിയേണ്ടത് ആ രാജ്യത്തിന് നേരെ ക്ലിക്ക് ചെയ്താല്‍ നിലവിലുള്ള കോവിഡ് രോഗ ബാധിതര്‍, രോഗമുക്തി നേടിയവര്‍, കോവിഡ് മരണം തുടങ്ങിയ ഏറ്റവും പുതിയ വിവരങ്ങളായിരിക്കും സൈറ്റില്‍ ലഭിക്കുക. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും കേരളത്തിലെ മുഴുവന്‍ ജില്ലകളുടേതും ഇത്തരത്തില്‍ ലഭ്യമാണ്.

www.fazalu.ga
എന്നതാണ് വൈബ്‌സൈറ്റില്‍ യു ആര്‍ എല്‍. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥി ലോകത്തിലെ എല്ലായിടത്തും ഉള്ള കോവിഡ് ബാധിതരുടെ വിവരങ്ങള്‍ അടങ്ങിയ ഒരു വെബ്സൈറ്റ് ഉണ്ടാക്കിയതായിട്ടുള്ള വാര്‍ത്ത കാണുകയും അതില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് സ്വന്തമായി ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുവാന്‍ പ്രേരണയായതെന്ന് ഫസലുറഹ്മാന്‍ പറയുന്നു. രണ്ട് മാസം മുമ്പ് തന്നെ വെബ്സൈറ്റ് നിര്‍മ്മിക്കുവാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ലാപ്ടോപ്പും കമ്പ്യൂട്ടറും ഒന്നും വീട്ടില്‍ ഇല്ലാത്തതിനാല്‍ ടാബ് ലെറ്റില്‍ ആയിരുന്നു ഓരോ കാര്യങ്ങള്‍ ചെയ്തു വന്നിരുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടപെടല്‍ വഴി ഒരു ലാപ്ടോപ്പ് ലഭിച്ചതോടെ കൂടുതല്‍ നന്നായി ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായി ഫസലുറഹ്മാൻ പറയുന്നു. എച്ച്.ടി.എം.എല്‍., സി.എസ്.എസ്., ജെ.എസ്. ജെ.എസ്.ഒ.എന്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിലൂടെയാണ് വെബ് സൈറ്റ് ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും സ്വയം നിര്‍മ്മിച്ച ഈ വെബ്സൈറ്റിന് തനിക്ക് എല്ലാവിധ പിന്തുണകളും തന്നത് വീട്ടുകാരും അതുപോലെ തന്റെയും ഉപ്പയുടെയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് ഫസലുറഹ്മാൻ പറഞ്ഞു..

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.