കോഴിക്കോട്- വൈത്തിരി- ഗൂഡല്ലൂര്‍ പാതയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മേലേ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള റോഡിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. നാളെ (സെപ്റ്റംബര്‍ 18) രാവിലെ 11.30 ന് വടുവന്‍ചാല്‍ ടൗണില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടന ചടങ്ങ്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രളയ പുനര്‍ നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 14 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുക. കല്‍പ്പറ്റ നിയോജക മണ്ഡലത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണിത്.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ