കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ ഫാക്ടറി തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ബാങ്ക്- കോഓപ്പറേറ്റീവ് ബാങ്ക് തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. 12 ഐ.ടി.ഐകളിലായി 13 ട്രേഡുകളിലേക്ക് www.labourwelfarefundboard.in മുഖേന ഓണ്‍ലൈനായി സെപ്റ്റംബര് 22 വരെ അപേക്ഷ നല്‍കാം ഫോണ്‍: 0495 2372480

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10