തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. സ്വാമി അയ്യപ്പൻ, സ്ത്രീപദം, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശബരിനാഥിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ – സീരിയൽ പ്രേമികൾ.
ജനപ്രിയ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ വ്യക്തിത്വമാണ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റിൽ സുപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലിൽ സജീവമായി തുടരവെയായിരുന്നു നടൻ്റെ അപ്രതീക്ഷിത മരണം എന്നത് സീരിയൽ പ്രേമികളിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിൻ്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മിനിസ്ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത്. പ്രിയനടൻ്റെ വിയോഗ വാർത്തയിൽ നിരവധി സിനിമാ സീരിയൽ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രിയനടൻ്റെ വിയോഗവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പലരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.