നിരോധനം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി; എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബൈ വിമാന സര്‍വീസ് തുടരും…

ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനങ്ങള്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് വിമാനങ്ങള്‍ക്ക് ദുബൈയില്‍ നിരോധനമേര്‍പ്പെടുത്തിയതായുള്ള അറിയിപ്പ് വന്നത്. 15 ദിവസത്തേക്കായിരുന്നു നിരോധനം. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകളെ തുടര്‍ന്ന് നാല് മണിക്കൂറിനുള്ളില്‍ തന്നെ നിരോധനം നീക്കിയതായുള്ള അറിയിപ്പ് പുറത്തു വന്നു.
ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ പതിവ് പോലെ നടക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രണ്ട് കൊവിഡ് രോഗികള്‍ ദുബൈയില്‍ എത്തുകയും യാത്രക്കാര്‍ക്ക് മുഴുവന്‍ ക്വാറന്റൈന്‍ വേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് നിരോധനമേര്‍പ്പെടുത്തിയത്. തുടര്‍ന്ന് നേരത്തേ ദുബൈയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കി. എന്നാല്‍, ദുബൈയില്‍ അടിയന്തരമായി എത്തേണ്ട യാത്രക്കാര്‍ക്കായി ഷാര്‍ജയിലേക്ക് അധിക സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.

ആഗസ്റ്റ് 28, സെപ്തംബര്‍ നാല് തീയതികളില്‍ ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ ദുബൈ സിവില്‍ വ്യോമയാന അധികൃതര്‍ നിര്‍ദേശം നല്‍കിയത്. രണ്ട് വിമാനത്തിലെയും യാത്രക്കാര്‍ ക്വാറന്റൈനില്‍ പോകണമെന്നും കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും ദുബൈ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ദുബൈ അധികൃതരോട് മാപ്പ് പറഞ്ഞു. കുറ്റക്കാരായ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗം അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *