കുവൈത്തില്‍ താപനില 52 ഡിഗ്രിയിലേക്ക് ഉയര്‍ന്നു. രാത്രിയും കനത്തചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളില്‍ ചൂട് 52 ഡിഗ്രി വരെ ഉയര്‍ന്നു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു മുതല്‍ തെക്ക് കിഴക്കന്‍ മേഖലകള്‍ വരെ 12 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും, തുറസ്സായ പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.