പിടിയിലായ ഭീകരരില്‍ ഒരാള്‍ മലയാളി; ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് ഭീകരവാദികളെ എൻഐഎ അറസ്റ്റ് ചെയ്തു. റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി എത്തിച്ച രണ്ട് പേരാണ് അറസ്റ്റിലായത്. ഇതിലൊരാൾ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്

പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനവാസ് എന്നിവരാണ് പിടിയിലായത്. ഗുൽനവാസ് ലഷ്‌കറെ ത്വയിബ പ്രവർത്തകനും ഷുഹൈബ് ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനുമാണ്.

ഇന്നലെ വൈകുന്നേരം ആറരക്കാണ് ഇവർ റിയാദ് വിമാനത്തിൽ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് മണിക്കൂറോളം വിമാനത്താവളത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്തു. റോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. രാത്രി ഒമ്പതരയോടെയാണ് ഇവരെ പുറത്ത് എത്തിച്ചത്.

2008 ബംഗളൂരു സ്‌ഫോടനക്കേസിലെ 32ാം പ്രതിയാണ് ഷുഹൈബ്. ഈ കേസിലെ നാല് പ്രതികൾ കാശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 32 പ്രതികളിൽ 26 പേരും മലയാളികളാണ്. പിഡിപി ചെയർമാൻ മദനി 31ാം പ്രതിയാണ്.

‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം; മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന

ട്രെയിനിൽ നിന്ന് 19കാരിയെ തള്ളിയിട്ട സംഭവം; പ്രതിയെ തിരിച്ചറിഞ്ഞ് 2 സാക്ഷികൾ, ആക്രമിക്കുന്നത് കണ്ടെന്ന് മൊഴി

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19കാരിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീക്കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ സാക്ഷികൾ തിരിച്ചറിഞ്ഞു. സഹയാത്രികരായിരുന്ന 2 പേരാണ് തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ സുഹൃത്തിനെ ആക്രമിക്കുന്നത്

കിടക്കയ്ക്ക് സമീപം വെള്ളം വച്ചിട്ടാണോ കിടന്നുറങ്ങുന്നത്? ആരോഗ്യത്തെ അപകടത്തിലാക്കരുത്.

ഒരു ഗ്ലാസ് വെള്ളമെങ്കിലും കിടയ്ക്ക് അരികിൽ വച്ചിട്ട് കിടന്ന് ഉറങ്ങുന്നതാണ് പലരുടെയും ശീലം. ഉറക്കത്തിനിടയിൽ ദാഹിച്ചാൽ, അല്ലെങ്കിൽ മരുന്ന് കഴിക്കേണ്ട ആവശ്യം വന്നാൽ ഈ വെള്ളം വലിയ ഉപകാരമായിരിക്കും. നമ്മുടെ സൗകര്യത്തിനായി ചെയ്യുന്ന ഈ

കണ്ണൂർ കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂരിലാണ് സംഭവം. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ പറയുന്നത്. ഇന്ന്

ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്രക്ക് വടുവഞ്ചാലില്‍ തുടക്കമായി

വടുവഞ്ചാല്‍: കേരളത്തിലും വയനാട്ടിലും സ്ഥലവും വീടും ജീവനോപാതിയും ആരോഗ്യസുരക്ഷയും പ്രധാനം ചെയ്‌തെന്നും, അതിദരിദ്രരില്ലെന്നും പ്രഖ്യാപിച്ച നടപടി ആദിവാസി ഗോത്രസമൂഹത്തോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ കനത്ത വെല്ലുവിളിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.

ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.