കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 35കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ 35കാരനാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. കുട്ടി വിവരം ഒടുവിൽ മാതാവിനോട് പറയുകയായിരുന്നു. ചൈൽഡ് ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ പരിശോധന നടത്തുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,