ഭോപ്പാല്‍: ഒന്നരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ ദമോയിലാണ് ഞെടിക്കുന്ന സംഭവം. കുഞ്ഞിന്റെ ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ജബല്‍പൂരില്‍ നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് യുവാവ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്. കുഞ്ഞിനെ വീട്ടിലാക്കി അമ്മ പച്ചക്കറി വാങ്ങാന്‍ പോയതായിരുന്നു. പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയിരുന്നില്ല. ഈ സമയത്താണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടത്.