കൽപ്പറ്റ: ട്രഷറി വകുപ്പ് ജീവനക്കാരോടുള്ള അവഗണനയ്ക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ട്രഷറിക്കു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജീവനക്കാരുടെ പ്രമോഷനും സ്ഥലം മാറ്റവും ഉടൻ നടപ്പിലാക്കുക, ഓഫീസ് അറ്റൻ്റുമാരുടെ പത്തു ശതമാനം പ്രമോഷൻ നടപ്പിലാക്കുക, ട്രഷറി സ്പെഷ്യൽ റൂൾ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ട്രഷറി സോഫ്റ്റ് വെയർ അപാകതകൾ പരിഹരിച്ച് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.എ മുജീബ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ കെ ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോർജ്ജ് സെബാസ്റ്റ്യൻ, വി.ആർ ജയപ്രകാശ്, ഇ എസ് ബെന്നി, ടി.അജിത്ത്കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് എം.സി ശ്രീരാമകൃഷ്ണൻ, ജോയൻ്റ് സെക്രട്ടറി സി.കെ ജിതേഷ്, ലൈജു ചാക്കോ, അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.