മാനന്തവാടി നഗരസഭയിലെ 31(പാലാക്കുളി),32(കുഴിനിലം),33(കണിയാരം ),34(പുത്തന്‍പുര) ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും,ഡിവിഷന്‍ 28(ഗോരിമൂല) ലെ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന എരുമത്തെരുവ് പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.