മുട്ടിൽ സ്വദേശികൾ 11, മീനങ്ങാടി സ്വദേശികൾ 8 , മാനന്തവാടി, കൽപ്പറ്റ, തവിഞ്ഞാൽ സ്വദേശികളായ ഏഴ് പേർ വീതം , പൊഴുതന സ്വദേശികൾ 6 , ബത്തേരി, എടവക സ്വദേശികളായ 5 പേർ വീതം, വൈത്തിരി, മേപ്പാടി ,പനമരം സ്വദേശികളായ 3 പേർ വീതം, കണിയാമ്പറ്റ, അമ്പലവയൽ സ്വദേശികളായ 2 പേർ വീതം ,നെന്മേനി തരിയോട് വെള്ളമുണ്ട, തിരുനെല്ലി, കോട്ടത്തറ, മുപ്പൈനാട്, പൂതാടി, നൂൽപ്പുഴ, സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്നാട് സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും കോവിഡ് പോസിറ്റീവായി വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 16 പേരും രോഗമുക്തരായി.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







