മുംബൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്‌ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. താരം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. നേരത്തെ തമന്നയുടെ മാതാപിതാക്കൾക്കും കോവിഡ് പോസിറ്റീവായിരുന്നു. മാതാപിതാക്കൾക്ക് രോഗം സ്ഥിരീകരിച്ച വിവരം തമന്ന തന്നെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു.
ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമൊടുവിലായി കോവിഡ് ബാധിക്കുന്ന നടിയാണ് തമന്ന. നേരത്തെ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ ബച്ചൻ, കരൺ ജോഹർ, ബോണി കപൂർ, അർജുൻ കപൂർ, മലൈക അറോറ, സറീന വഹാബ്, തെന്നിന്ത്യൻ താരം വിജയ്കാന്ത് എന്നിവർക്കെല്ലാം കോവിഡ് ബാധയേറ്റിട്ടുണ്ട്.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







