രാഹുലിനെ സൈഡിലിരുത്തി ഡ്രൈവ് ചെയ്യുന്ന പ്രിയങ്ക; വൈറലായി ഹാത്രാസിലേക്കുള്ള യാത്ര വീഡിയോ

നോയിഡ: ഹാത്രാസിലേക്ക് സ്വന്തം കാറ് ഡ്രൈവ് ചെയ്ത് പോകുന്ന പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു. സഹോദരന്‍ രാഹുലിനൊപ്പം ഹാത്രാസിലേക്ക് യാത്ര തിരിച്ച പ്രിയങ്ക കാര്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ദല്‍ഹിയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരം ഹാത്രാസിലേക്ക് ഉണ്ട്. രാഹുലും പ്രിയങ്കയും ഡ്രൈവര്‍മാരും മാറി മാറി ഡ്രൈവ് ചെയ്തായിരുന്നു ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്ര പുറപ്പെട്ടത്.

രാഹുലിന്റെയും കോണ്‍ഗ്രസ് എം.പിമാരുടെയും യാത്ര തടയുന്നതിനായി പൊലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇരുവരുമടക്കം അഞ്ച് പേരെ ഹാത്രാസിലേക്ക് പോകാന്‍ യു.പി പൊലീസ് അനുവദിച്ചു.

തുടക്കത്തില്‍ നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പിന്നോട്ടില്ലെന്ന് രാഹുലും പ്രിയങ്കയും അറിയിച്ചതിന് പിന്നാലെ യു.പി പൊലീസ് അയയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ നോയിഡ ടോള്‍ ഗേറ്റില്‍ 700ലേറെ പൊലീസുകാരെയായിരുന്നു നിയോഗിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ 30 ലേറെ എം.പിമാരും നേതാക്കന്‍മാരുമാണ് ഹാത്രാസിലേക്ക് പുറപ്പെട്ടത്.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ചിട്ടുണ്ടെന്നും നിയമലംഘനം നടക്കാതിരിക്കാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നതെന്നുമാണ് നോയിഡ എ.ഡി.സി.പി രണ്‍വിജയ് സിങ് പറഞ്ഞത്.

കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവരോടും സമാധാനത്തിനായി ആഹ്വാനം ചെയ്യുകയാണെന്നും പൊതുതാത്പര്യം കണക്കിലെടുത്ത് നേതാക്കള്‍ പിരിഞ്ഞുപോകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പോകുന്ന വഴിക്കെല്ലാം അണികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. യാത്രയില്‍ നിന്നും പിന്നോട്ടില്ലെന്നും കുടുംബത്തെ കണ്ടിട്ടേ മടങ്ങുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞിട്ടുണ്ട്. ഹാത്രാസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും യു.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ്

അധ്യാപക നിയമനം

ആനപ്പാറ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 266467

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.