വയനാട് ജില്ലയില്‍ ഇന്ന് (05.10.20) 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4114 ആയി. 3051 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയ്ക്കിടെ മരണപ്പെട്ടവര്‍ 23. നിലവില്‍ 1040 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 268 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 29 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.