മുട്ടില്‍ സ്വദേശികള്‍ 5, ബത്തേരി സ്വദേശികള്‍ 4, കല്‍പ്പറ്റ, എടവക സ്വദേശികളായ 3 പേര്‍ വീതം, നെന്മേനി സ്വദേശികള്‍ 2, വൈത്തിരി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, തിരുനെല്ലി, മൂപ്പനാട്, മേപ്പാടി, വെള്ളമുണ്ട, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തര്‍, ഒരു മലപ്പുറം സ്വദേശി എന്നിവര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും മലപ്പുറം സ്വദേശികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ നാലിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശി, മുട്ടില്‍ സ്വദേശി, ബീഹാര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് വന്ന 2 ബത്തേരി സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായവര്‍.