സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കം; കോഴിക്കോട് – വയനാട് തുരങ്കപാത പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു.

ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചുരം ബദൽപാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോകുന്നത്. പദ്ധതിയുടെ സർവേ നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നിൽക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂർണമായും സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ട് വരി പാലം, സ്വർഗംകുന്നിലേക്ക് രണ്ട് കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങൾ ഉൾക്കൊ ള്ളിച്ചു കൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയിൽ ഉണ്ടാവുക.തുരങ്കത്തിന് ഏഴു കിലോമീറ്റർ നീളം വരുമെന്നാണ് കണക്കാക്കുന്നത്. നിർമ്മാണമാരംഭിച്ചാൽ മൂന്നു വർഷം കൊണ്ട് പൂർത്തിയായേക്കും.

കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വളർച്ചക്കും കേരളത്തിന്റെ വികസനത്തിനും ഗതിവേഗം പകരുന്ന പാത യാഥാർത്ഥ്യമാക്കുന്നതിന് തിരുവമ്പാടി എംഎൽഎ ജോർജ് എം.തോമസ് അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ടിരുന്നു. താമരശ്ശേരി ചുരത്തിന് ബദൽപാതയൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോവുന്നത്. ചെങ്കുത്തായ മലനിരകളും വനഭൂമി വിട്ടുകിട്ടുന്നതിലുള്ള പ്രയാസങ്ങളും തടസ്സങ്ങളായിരുന്നു. ചിപ്പിലിത്തോട്- മരുതിലാവ് വഴിയും ആനക്കാംപൊയിൽ-വെള്ളരിമല വഴിയുമുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു.

തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി സോഫ്റ്റ് ടെക് 2015ൽ ബദൽപാതകളുടെ സാധ്യതകൾ പരിശോധിക്കുന്നതിനിടയിലാണ് നിർദിഷ്ടപാതയുടെ ആശയം കടന്നു വന്നത്. ഉപരിതലം വഴിയാവുമ്പോൾ പാത വനഭൂമിയിലൂടെയായിരിക്കും കടന്നു പോവേണ്ടിവരികയെന്നും അതിനു പകരം മല തുരന്ന് തുരങ്കം നിർമ്മിച്ചാൽ ഈ പ്രതിസന്ധി മറികടക്കാമെന്നുമായിരുന്നു പഠന റിപ്പോർട്ട്.
ഈ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി 20 കോടി രൂപ നീക്കിവച്ചു. പൊതുമരാമ ത്ത് വകുപ്പിന് തുരങ്കപാത നിർമാണത്തിൽ മുൻപരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാൽ ഡോ.ഇ. ശ്രീധരന്റെ സഹായത്തോടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപറേഷനെ പദ്ധതി ഏൽപ്പിച്ചു. സർവേ,വിശദ പദ്ധതി രൂപരേഖ,നിർമ്മാണം എന്നിവ ടേൺ കീ അടിസ്ഥാനത്തിൽ നൽകുന്നതിനാണ് സർക്കാർ ഉത്തരവായത്. കെ.ആർ.സി.എൽ, കിഫ്ബി, പി.ഡബ്ല്യു.ഡി എന്നിവ ത്രികക്ഷി കരാറിൽ ഏർപ്പെട്ടു. പദ്ധതിക്ക് കിഫ്ബി സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയും നൽകി കഴിഞ്ഞു.
രാവിലെ 10ന് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, എം.പി മാരായ രാഹുൽ ഗാന്ധി, എളമരം കരീം, എം.വി ശ്രേയാംസ് കുമാർ, എംഎൽഎമാരായ ജോർജ് എം തോമസ്സ്, എ.പ്രദീപ് കുമാർ, എം.കെ.മുനീർ, പി.ടി.എ റഹീം, കാരാട്ട് റസാഖ്, പുരുഷൻ കടലുണ്ടി, വി.കെ.സി മമ്മദ്‌കോയ, കെ.ദാസൻ, ഇ.കെ വിജയൻ, സി.കെ നാണു, പാറക്കൽ അബ്ദുള്ള, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയസ് ഇഞ്ചനാനിയിൽ,ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി പ്രസിഡണ്ടുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.