ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ആവശ്യമായി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിക്കുന്നു.
ടെണ്ടറുകള്‍ ഒക്‌ടോബര്‍ 12 ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൂക്കോട് 673576, വയനാട് എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.
ടെണ്ടറുകള്‍ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായോ, 8113909214 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.