സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.

പ്രവര്‍ത്തി സമയങ്ങളില്‍ മുഴുവന്‍ വൈദ്യ സഹായം ലഭ്യമാക്കണം,

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം, അറ്റന്റന്‍സിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഉത്തരവില്‍ സ്കൂളുകള്‍ തുറന്ന ശേഷം കുട്ടികളെ ക്ലാസില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്നും വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും പറയുന്നുണ്ട്.

കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. അല്ലെങ്കില്‍ അതിന് തത്തുല്യമായ സാമ്ബത്തിക സാമ്ബത്തിക സഹായം സ്കൂളുകള്‍ക്ക് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന കാലത്തെ പരീക്ഷകള്‍, ഇടവേളകള്‍ തുടങ്ങി എല്ലാ കാര്യങ്ങളെയും കുറിച്ച്‌ വിശദീകരിച്ച്‌ കൊടുക്കണം.

സ്കൂള്‍ തുറന്ന് രണ്ട് മൂന്ന് ആഴ്ച പരീക്ഷകള്‍ നടത്തരുത്.

വീട്ടിലിരുന്ന് പഠിക്കുന്നവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ അനുവാദം നല്‍കാം.

സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ കുട്ടികളുടെയും പക്കല്‍ ടെക്സ്റ്റ്ബുക്കുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം.

സ്കൂളിലോ തൊട്ടടുത്തോ പ്രവര്‍ത്തി സമയത്ത് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നാല്‍ അതിന് വേണ്ട സൗകര്യം ഒരുക്കണം.

നഴ്സ്, ഡോക്ടര്‍ എന്നിവരുടെ സേവനം ലഭ്യമാക്കണം.

കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും മെഡിക്കല്‍ ചെക്കപ്പ് നടത്തണം.

സ്കൂള്‍ തുറക്കും മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി എന്താണെന്ന് ചോദിച്ച്‌ മനസിലാക്കണം.

അറ്റന്റന്‍സിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല. സിക്ക് ലീവിന്റെ കാര്യത്തിലും വ്യക്തത വരുത്തണം.

രോഗബാധിതരായ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വീട്ടില്‍ ഇരിക്കാന്‍ പ്രോത്സാഹിപ്പിക്കണം.

ഒരു കൊവിഡ് കേസുണ്ടെന്ന് തോന്നിയാല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നടപടിയെടുക്കണം.

വീടില്ലാത്ത, ഇതര സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ വന്ന വിദ്യാര്‍ത്ഥികള്‍, ശാരീരികമായി അവശത അനുഭവിക്കുന്നവര്‍, കൊവിഡ് ബാധ സ്ഥിരീകരിച്ചവര്‍ എന്നിവരുടെ കാര്യം പ്രാധാന്യത്തോടെ പരിഗണിക്കണം.

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

പൗരസമിതിയുടെ സമരം ഫലം കണ്ടു : പനമരം – നടവയൽ റോഡിലെ കുഴികളടച്ചു.

പനമരം : പാടെ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിച്ചിരുന്ന പനമരം – നടവയൽ റോഡിലെ യാത്രാ ദുരിതത്തിന് താല്കാലിക പരിഹാരം. ഇന്നലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴനട്ട്

ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ പ്രകാശ് ബാബു

ചീരാല്‍: രാജ്യത്തിന്റെ ഭരണഘടനയുടെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം (സ. വിശ്വംഭരന്‍ നഗര്‍) ചീരാ‍ല്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം

‘മാജിക് ഹോം’ പദ്ധതിയിലെ സ്നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ

പുൽപ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ ‘മാജിക് ഹോം’ പദ്ധതി പ്രകാരം വയനാട് പുൽപ്പള്ളി വേലിയമ്പത്ത്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍എച്ച്.എം.സി മുഖേന ഒ.പി കൗണ്ടറിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡി.സി.എ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 14 രാവിലെ 10.30 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.