കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി അരാംകൊ കമ്പനി സ്പോൺസർ ചെയ്ത മൈസൂർ സാൻ്റൽ സോപ്പ് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പ്രവർത്തകർ വയനാട് ജില്ലയിലെ ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ ജയിൽ എന്നിവിടങ്ങളിൽ വിതരണം ചെയ്തു.
ജില്ലാതല വിതരണോദ്ഘാടനം റെഡ് ക്രോസ് ജില്ലാ അഡ്മിനിസ്ട്രേറ്റർ ഉണ്ണികൃഷ്ണനിൽ നിന്നും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: അഭിലാഷ് ഏറ്റുവാങ്ങി നിർവ്വഹിച്ചു.ചടങ്ങിൽഎ.പി ശിവദാസ്, ഷാജി പോൾ, മെഹറൂഫ്, തങ്കച്ചൻ കിഴക്കേപറമ്പിൽ ,സമദ് പച്ചിലക്കാട് എന്നിവർ സംസാരിച്ചു. കൽപ്പറ്റയിൽ എ.പി ശിവദാസ്,ഷാജു പ്ലാക്കണ്ടി എന്നിവരുടെ നേതൃത്വത്തിലും മാനന്തവാടി താലൂക്കിൽ തങ്കച്ചൻ, ആൻ്റണി എന്നിവരുടെ നേതൃത്വത്തിലും, ബത്തേരി താലൂക്കിൽ സതീശൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലും സോപ്പുകൾ വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,