മുട്ടിൽ : ഡബ്ലു ഒ വി എച്ച് എസ് സ്കൂളിൽ എസ്. പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹോണസ്റ്റി ഷോപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ സത്യസന്ധത വളർത്തിയെടുക്കുക എന്നതാണ് ‘ഹോണസ്റ്റി ഷോപ്പ്’ എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത്.
കുട്ടികൾക്ക് വേണ്ട അവശ്യ സാധനങ്ങളാണ് പ്രധാനമായും ഹോണസ്റ്റി ഷോപ്പിലുള്ളത്. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയിലാണ് എല്ലാ സാധനങ്ങളും ഹോണസ്റ്റി ഷോപ്പിൽ ലഭ്യമാക്കുന്നത്. സാധനങ്ങളുടെ വില വിവര പട്ടിക ഹോണസ്റ്റി ഷോപ്പിൽ ഒട്ടിച്ച് വെക്കും. എസ്.പി.സി സീനിയർ കേഡേറ്റ് കളുടെ മേൽനോട്ടത്തിൽ നടക്കുന്ന ഹോണസ്റ്റി ഷോപ്പ് കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വിദ്യാർത്ഥികൾ തന്നെ ഷോപ്പ് തുറന്ന്, സാധനങ്ങൾ എടുത്ത്, പണം ഷോപ്പിലെ പണപ്പെട്ടിയിൽ വെച്ച് , ഷോപ്പ് പൂട്ടി താക്കോൽ യഥാസ്ഥാനത്ത് വെക്കുന്ന രീതിയിലാണ് പ്രവർത്തിക്കുക.
പരിപാടിയിൽ എച്ച്. എം. മൊയ്തു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.പി. സി. വയനാട് ജില്ല എ.ഡി.എൻ.ഒ ഷാജൻ സാർ , വാർഡ് മെമ്പർ പാണമ്പറമ്പൻ ബഷീർ. സ്റ്റാഫ് സെക്രട്ടറി കെ. റംലത്ത് ടീച്ചർ, അബ്ദുൽ ബാരി മാസ്റ്റർ, സി. കെ. ജാഫർ , മുസ്തഫ എം. പി, അഷ്കർ ടി, നിത്യ കെ, ജസീത എം, റസീന യു, മുസ്തഫ കെ.എ എന്നിവർ സംസാരിച്ചു. സി പി ഒ ജൗഹർ പി.എം. സ്വാഗതവും കേഡറ്റ് അഹമ്മദ് സമീൽ നന്ദിയും പറഞ്ഞു.








