ജലജീവന്‍ മിഷ൯ പദ്ധതിയുടെ ഭാഗമായി നിര്‍വഹണ സഹായ ഏജന്‍സിയായ ശ്രേയസ്സിന്‍റെ നേതൃത്വത്തില്‍ നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കുട്ടികള്‍ക്കുള്ള ബാഗ് വിതരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ൪മാന്‍ ഗോപിനാഥന്‍ ആലത്തൂ൪ നിര്‍വഹിച്ചു. കല്ലൂ൪ അങ്കണവാടിയില്‍ വച്ച് നടത്തപ്പെട്ട ചടങ്ങിന് ആറാം വാര്‍ഡ് മെമ്പര്‍ അനീഷ് പിലാക്കാവ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം ദിനേശന്‍ എം.എ ആശംസയര്‍പ്പി ച്ചു. ടീം ലീഡര്‍ ലിഷ പദ്ധതി വിശദീകരണം നടത്തി. അങ്കണവാടി വര്‍ക്ക൪ ശാന്ത സ്വാഗതവും ഷിജിത കൃതജ്ഞതയും പറഞ്ഞു. ജലജീവന്‍ മിഷ൯ പദ്ധതിയുടെ പ്രചരണാ൪ത്ഥം നടത്തുന്ന പരിപാടിയില്‍ അങ്കണവാടി കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ







