ബത്തേരി: ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ അമ്പലവയല്‍ ടൗണിലെ നൈസ് വെജിറ്റബിള്‍സ് എന്ന കടയില്‍ നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 90 ലധികം നിരോധിത ഉല്‍പ്പന്നമായ ഹാന്‍സ് പാക്കറ്റുകള്‍ പിടികൂടി. കട ഉടമ അമ്പലവയല്‍ പുല്ലം താനിക്കല്‍ വീട്ടില്‍ വിശാഖ് ( 29 ) നെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശോക കുമാറിനൊപ്പം പാര്‍ട്ടിയില്‍ പ്രിവന്റീവ്ഓഫിസര്‍ ഇ. വി ഏലിയാസ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍ നിക്കോളാസ് ജോസ് എക്‌സൈസ് ഡ്രൈവര്‍ ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







