അച്ചൂർ : 2022 – 2023 വർഷത്തെ ആനുവൽ സ്പോർട്സ് മീറ്റ് വിപുലമായി സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം എൻസി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ ഇൻചാർജ് ഡിബിത സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് നജ്മുദ്ധീൻ അധ്യക്ഷതവഹിച്ചു.ഹെഡ് മാസ്റ്റർ കെ.കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് രജനി പി.എം, സ്റ്റാഫ് സെക്രട്ടറി രവികുമാർ, കായികാധ്യാപകൻ ജൈസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.സഫൈർ ഹൗസ് ജേതാക്കളായി, എമറാൾഡ് ഹൗസ് രണ്ടാം സ്ഥാനവും റൂബി ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







