മാനന്തവാടി: നവാഭിഷിക്തനായ യാക്കോബായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസിന് മാനന്തവാടി നഗരസഭയുടെ ആദരവ്. മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ബിഷപ്പിനെ പ്രവേശന കവാടത്തിൽ നഗരസഭാ ചെയർ പേഴ്സൺ സി.കെ രത്ന വല്ലി പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.തുടർന്ന് നടന്ന സമ്മേളനത്തിൽ നഗരസഭാ കൗൺസിലർമാർ ചേർന്ന് പിതാവിന് സ്നേഹോപഹാരം സമ്മാനിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, അംഗങ്ങളായ പി.വി.എസ് മൂസ, അഡ്വ. സിന്ദു സെബാസ്റ്റ്യൻ, പി.വി ജോർജ്ജ്,പി.എം ബെന്നി, ലേഖാ രാജീവൻ, വി.യു ജോയി,ടിജി ജോൺസൺ, സിനി ബാബു, ഷൈനി ജോർജ്ജ് പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







