വെള്ളമുണ്ട: സിദ്റ ലിബറൽ ആർട്സ് കോളേജിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കായി
പ്രകൃതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
എക്കോ വാക്ക് എന്ന പേരിൽ വാളാരംക്കുന്ന് മലയിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ജസീൽ അഹ്സനി പാക്കണ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ശാരദ അത്തിമറ്റം,ശറഫുദ്ധീൻ സുൽത്താനി,എം.സി മജീദ് മുസ്‌ലിയാർ,അഷ്‌റഫ്.ടി,ജിത.കെ തുടങ്ങിയവർ സംസാരിച്ചു.
‘പ്രകൃതിയും ജീവിതവും’ എന്ന വിഷയത്തിൽ പഠിതാക്കൾക്കായി ഡോക്യൂമെന്ററി നിർമാണ മത്സരവും ട്രൈബൽ വേർഡ് ശേഖരണ മത്സരവും നടത്തി.








