കൽപറ്റ : കേരള കെൻ യു – റിയു കരാത്തേ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപറ്റ കെൻ യു – റിയു കരാത്തേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദേശീയ റഫറി സെമിനാർ നടത്തി. ലോക കരാത്തേ ഫെഡറേഷന്റെ പുതിയ നിയമങ്ങളെ കുറച്ച് ഡബ്യു.കെ. എഫ് ജഡ്ജും, സൗത്ത് ഇന്ത്യൻ കരാത്തേ ഫെഡറേഷന്റെ റഫറി കമ്മീഷൻ പ്രസിഡണ്ടുമായ ഷി ഹാൻ സന്താന കൃഷ്ണൻ (തമിഴ്നാട് ) ക്ലാസുകൾ നടത്തി. കൽപറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ക്യോഷി ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ക്യോഷി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സെൻസായി, അനിൽ കുമാർ , സെൻസായി സുനിൽകുമാർ , സുബൈർ ഇള കുളം, സാജിദ് . എൻ സി , സി.കെ നൗഷാദ് , ബൈജു പി.സി, ശ്യാം മോഹൻ , മുസ്തഫ.എ.പി, ജംഷീർ, പ്രസാദ് ആലഞ്ചേരി, ജയിൻ മാത്യു, എന്നിവർ സംസാരിച്ചു.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







