മാനന്തവാടി: കൊയിലേരി പുതിയിടം ഊർപ്പള്ളി ആദീശ്വര സ്വാമി
ജൈനക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ജൈനമതാചാരപ്രകാരമുള്ള വിവിധ ചടങ്ങുകളാൽ ശ്രദ്ധേയമായി. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി ഒൻപത് ദിവസം നവദേവതകൾക്കുള്ള അർച്ചനയും, നീണ്ട പ്രാർത്ഥനകളും, ദീപാലങ്കാരങ്ങളുമാണ് ഈ ദിവസങ്ങളിൽ ജൈനമതക്ഷേത്രങ്ങളിൽ നടക്കുന്നത്. ദേവീദേവന്മാരെ ഊഞ്ഞാലിലിരുത്തി ഭക്തിഗാനങ്ങൾ പാടി ആടുന്നതാണ് മുഖ്യചടങ്ങ്. കന്നടയിൽ ‘ഉയ്യാല പദ’ എന്ന പേരിലള്ള ഈ ചടങ്ങ് ജൈനമതക്ഷേത്രങ്ങളിലെ മാത്രം പ്രത്യേകതയാണ്. അതിനു ശേഷം 24 തീർത്ഥങ്കരന്മാരുടെ ഭക്തിഗാനങ്ങൾ ആലപിച്ച് പൂജാരിയും ഭക്തജനങ്ങളും ക്ഷേത്രം മൂന്ന് പ്രാവശ്യം പ്രദക്ഷിണം നടത്തും. വിജയദശമി ദിവസം പ്രധാന തീർത്ഥങ്കരന്മാരെ പഴങ്ങൾ, പാൽ, തൈര്, ചന്ദനം, പുഷ്പം തുടങ്ങിയവ കൊണ്ട് അഭിഷേകം ചെയ്യുന്നതോടു കൂടിയാണ് ചുങ്ങുകൾക്ക് സമാപനമാകുന്നത്.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







