മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കെ.എ 52 ബി 1172 നമ്പര്‍ ചരക്കു വാഹനത്തില്‍ കടത്തിയ 3740 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. ഇവ കടത്തിയ കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശിയായ മൗനേഷ് (26) എന്നയാളെ കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ നിന്നും ബത്തേരിയിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന ഹാന്‍സാണ് പിടികൂടിയത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍.ടി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് പി.എ, പ്രിവന്റീവ് ഓഫീസര്‍മാരായ വിജയകുമാര്‍ കെ.കെ, ഹരിദാസന്‍ എം.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഷാദ് വി.ബി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







