കൽപ്പറ്റ :-എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവകയുടെ നേതൃത്വത്തിൽ 2023 ജനുവരി 29ന് മലബാർ കേന്ദ്രികരിച്ച് നടത്താൻ തീരുമാനിച്ച ഇരട്ടക്കു ട്ടികളുടെ സംഗമം യുഗ്മ -2023 ന്റെ സ്വാഗതസംഘ രൂപീകരണം എടപ്പെട്ടി പാരിഷ് ഹാളിൽ നടന്നു.നാനാജാതി മതസ്ഥരായ ഒറ്റ പ്രസവത്തിൽ ജനിച്ച രണ്ടും അതിൽ കൂടുതലും ഉള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജീവിക്കുന്ന ഇരട്ടകളെ ആണ് യുഗ്മ-2023 ആദരിക്കുന്നത്. അത്യപൂർവ്വവും, ആകർഷവും, വിപുലവും ആയി സംഗമം യുഗ്മ-2019 നടത്തിയിരുന്നു. അന്നത്തെ പ്രചോദവും, സ്വീകാര്യതയും ആണ് മലബാറിൽ വീണ്ടും സംഗമം നടത്തുവാൻ ഇടവക തീരുമാനിച്ചത്. പരിപാടിയുടെ വിജയത്തിനായി വികാരി ഫാദർ:തോമസ് ജോസഫ് തേരകം ചെയർമാനും ,അഡ്വ. റെജി മോൾ ജോൺ ജനറൽ കൺവീനറായും, കൂടാതെ വിവിധ കമ്മിറ്റികളുടെ കൺവീനന്മാരെയും സ്വാഗതരൂപീകരണയോഗം തെരഞ്ഞെടുത്തു. സജയൻ മാത്യു. പബ്ലിസിറ്റി കൺവീനർ.8129633283.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







