നബിദിനറാലിയിൽ പാട്ടുപാടി രമ്യാ ഹരിദാസ് എംപി. എംപി തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഷെയർ ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തും ഷെയർ ചെയ്തും രംഗത്ത് വന്നിരിക്കുന്നത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്നലെ ഇസ്ലാമത വിശ്വാസികൾ നബിദിനം ആഘോഷിച്ചു. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്നലെ അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തി.








