കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷൻ. കാസര്‍ഗോഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗത്തെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞദിവസം കാസര്‍ഗോഡ് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ കെആര്‍എഫ്ബിക്കു കീഴിലുള്ള പദ്ധതികളെപ്പറ്റി കൃത്യമായ വിവരങ്ങൾ നൽകാത്തതിനെ തുടർന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയറെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശാസിച്ചിരുന്നു. ഇവരുടെ വീഴ്ചകൾ കെആര്‍എഫ്ബി പ്രവൃത്തികളുടെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കെആര്‍എഫ്ബി ചീഫ് എന്‍ജിനീയര്‍ അന്വേഷിച്ച് മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. ഇതേ തുടർന്നാണ് സീനത്ത് ബീഗത്തെ സസ്പെന്‍ഡ് ചെയ്യാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടത്.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







